പുതുക്കിയ ഇന്ധന വിലയറിയാനുള്ള വഴികൾ

petrol

ഇന്ധനവില ഓരോ ദിവസവും പുതുക്കുന്ന പദ്ധതി ഇന്ന് മുതൽ നടപ്പിലാക്കുന്നതോടെ വിലയറിയാൻ സംവിധാനങ്ങളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈൽ ആപ് എന്നിവ വഴിയാണ് വില നിലവാരം ജനങ്ങളിലെത്തിക്കുന്നത്. തൊട്ടടുത്ത പമ്പിലെ വില നിലവാരം അറിയാവുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നത്. വിലയിലെ മാറ്റം നിരീക്ഷിക്കാൻ രാജ്യത്തുടനീളം 87 കൺട്രോൾ റൂമുകൾ തുറക്കാനും ഐഒസി തീരുമാനിച്ചു. വിതരണക്കാർക്ക് വേണ്ട പരിശീലന പരിപാടികളും നൽകി കഴിഞ്ഞു. നിലവിൽ ഐഒസി യുടെ 16 ഓഫീസുകളിൽ കൺട്രോൾ റൂം ഉണ്ടാകും.

വില നിലവാരമറിയാൻ
uat.indianoil.co.in/ROLocater എന്ന വെബ്‌സൈറ്റിലൂടെ വില വിവരമറിയാം

എംഎംഎസ് അയക്കാൻ ഓരോ കമ്പനികൾക്കും വ്യത്യസ്ത നംബറാണ് നൽകിയിരിക്കുന്നത്.

ഐഒസി – 9224992249 . (RSP <space > Dealer Code)

ഭാരത് പെട്രോളിയം – 9223112222 (RSP <space > Dealer Code)

എച്ച് പി – 9222201122 ( HPPRICE < space > ഡീലർ കോഡ് നമ്പർ )

ഡീലർമാരുടെ കോഡ് അതത് പമ്പുകളിൽ പ്രധർശിപ്പിച്ചിരിക്കും.

NO COMMENTS