ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും രേഖകൾ മാറ്റി

അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ  എക്സിക്യുട്ടീവ് ഓഫീസറുടെ മുറിയിൽ നിന്നും രേഖകൾ അടങ്ങിയ ഫയലുകൾ മാറ്റിയത് ദുരൂഹതയുണ്ടാക്കി. ഒരു മിലിട്ടറി ട്രക്കിലാണ് ഫയലുകൾ മാറ്റിയത്. ക്ഷേത്രം ജീവനക്കാർ ആണ് ഫയൽ മാറ്റിയത്.

എന്നാൽ സ്ഥലപരിമിതി കാരണം ഫയലുകൾ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് ക്ഷേത്രം ഭരണവിഭാഗത്തിന്റെ വിശദീകരണം. പടിഞ്ഞാറേ നടയിലെ മതിലകം ഓഫീസിലെ സ്ഥലപരിമിതി കാരണം ഓഡിറ്റ് സെക്ഷൻ മാത്രം വടക്കേനടയിലെ രാമനാമഠത്തിലേക്ക് മാറ്റുക മാത്രം ചെയ്തതെന്ന് പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ പറഞ്ഞു. ക്ഷേത്രം എക്സികുട്ടീവും രാജകുടുംബവും തമ്മിൽ തർക്കം നിലനിൽക്കെയാണ് ഫയൽ മാറ്റിയതെന്നതാണ് ശ്രദ്ധേയം.

sreepadmanabha swami temple files

NO COMMENTS