വിദ്യാര്‍ഥികള്‍ ബിരുദ ദാന ചടങ്ങില്‍ ഗൗണും തലപ്പാവും ധരിക്കേണ്ടെന്ന് ധൻസിങ് റാവത്ത്

Graduation

ഉത്തരാഖണ്ഡിലെ വിദ്യാര്‍ഥികള്‍ ബിരുദ ദാന ചടങ്ങില്‍ ഗൗണും തലപ്പാവും ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇത് കൊളോണിയൽ കാലഘട്ടത്തിൽ പിന്തുടർന്ന് വന്ന വസ്ത്ര രീതിയാണ്. ഉത്തരാഖണ്ഡ് പാരമ്പര്യവും സംസ്‌കാരവും പകരുന്ന പ്രത്യേക വസ്ത്രം ധരിച്ചാല്‍ മതിയെന്നുമാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയോട് ബിരുദ ദാന ചടങ്ങിൽ ധരിക്കാന്‍ അനുയോജ്യമായ ഇന്ത്യന്‍ വസ്ത്രം തയ്യാാറാക്കണമെന്നും ഇദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

Graduation

NO COMMENTS