ലഷ്‌കർ കമാൻഡർ ജുനൈദ് മട്ടോ കൊല്ലപ്പെട്ടു

junaid-mattu

ലഷ്‌കർ കമാൻഡർ ജുനൈദ് മട്ടോ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു ദിവസം മുമ്പ് സൈന്യവുമായി നടന്ന ഏറ്റു മുട്ടലിൽ ജുനൈദ് അടക്കം മൂന്നു തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ പൊലിസ് കണ്ടെത്തി. രണ്ടുപേരിൽ ഓരാൾ നിസാർ അഹമദാണ്. മൂന്നാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾക്കൊപ്പം ആയുധങ്ങളും കണ്ടെത്തി.

അനന്ത്‌നാഗിലെ അർവാനി ഗ്രാമത്തിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ സുരക്ഷ സേനക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ജുനൈദ് ആയിരുന്നു.

Junaid Mattoo Killed In Encounter

NO COMMENTS