Advertisement

സുരക്ഷയിൽ വിള്ളലുണ്ടാക്കി കുമ്മനം; കേസ് വേണ്ടേ ?

June 17, 2017
Google News 1 minute Read

മനോഹരമായി നടക്കേണ്ട ഒരു ചടങ്ങിനെ അനാവശ്യമായ സുരക്ഷാ മുന്നൊരുക്കത്തിന്റെ നൂലാമാലകളിൽ പെടുത്തി വിവാദമാക്കിയവർക്ക് വെല്ലുവിളി ഉയർത്തി കുമ്മനം രാജശേഖരൻ ഗുരുതരമായ സുരക്ഷാ വിള്ളലുണ്ടാക്കി മെട്രോ ഉത്ഘാടനത്തിന്റെ ശോഭ കെടുത്തി. കടുത്ത സുരക്ഷാവലയത്തിൽ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രിയുടെ പരിപാടികളിലെവിടെയും ഔദ്യോഗികമായി കുമ്മനം രാജശേഖരന്റെ പേരില്ലാതിരിക്കെ ആരും വിളിക്കാതെ വലിഞ്ഞു കയറി ട്രെയിനിൽ ഇരിപ്പുറപ്പിച്ച കുമ്മനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുകയാണ്. ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിൽ മെട്രോമാൻ ഇ ശ്രീധരന് വേണ്ടി ഒരുക്കിയ സീറ്റിലാണ് കുമ്മനം ഇടിച്ചു കയറി ഇരുന്നത്.

kummanam 4

എസ് പി ജിയുടെ മുട്ട് കൂട്ടിയിടിച്ചോ ?

പ്രോട്ടോകോൾ ഉദ്യോഗസ്ഥരും എസ് പി ജിയും നോക്കു കുത്തികളായി. പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ എന്നറിഞ്ഞതോടെ നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിനെയും , കൊച്ചി മേയറെയും , എം പി മാരെയും തള്ളി മാറ്റി ഉദ്യോഗസ്ഥർ രാജശേഖരന് പരവതാനി വിരിച്ചു. ഗുരുതരമായ സുരക്ഷാ വിള്ളലുണ്ടാക്കിയതിനു കേസ്സെടുക്കാൻ വകുപ്പുണ്ടെന്ന് നിയമ വിദഗ്ധർ വിലയിരുത്തുന്നു.

kummanam 1

ഇ. ശ്രീധരനെ വീണ്ടും തള്ളിമാറ്റി

ഉത്ഘാടന വേദിയിൽ ഇരിക്കുന്നവരുടെ പട്ടികയിൽ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കിയത് ഏറെ വിവാദമായ ശേഷമാണ് പിന്നീട് അദ്ദേഹത്തെ ഉൾപ്പെടുത്താൻ മോദിയുടെ ഓഫീസ് നിർബന്ധിതമായത്. പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ ആദ്യ യാത്ര നടത്താൻ നിശ്ചയിച്ചവരുടെ പട്ടികയിൽ അദ്ദേഹം ഒന്നാം പേരുകാരനുമായി. കുമ്മനം വലിഞ്ഞുകയറിയതോടെ ഇ ശ്രീധരന് കിട്ടേണ്ട സീറ്റാണ് നഷ്ടമായത്. ഇതോടെ മെട്രോമാൻ ശ്രീധരൻ പ്രധാനമന്ത്രിയ്ക്ക് അഭിമുഖമായി ഇരിക്കേണ്ടി വന്നു.

പ്രതിപക്ഷ നേതാവും മേയറും ഔട്ട് ! സുരേഷ് ഗോപി മാന്യമായി ഒഴിഞ്ഞു നിന്നു

ആദ്യ യാത്രയിലെ പട്ടികയിൽ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന രമേശ് ചെന്നിത്തലയും മേയര്‍ സൗമിനി ജെയിനും കുമ്മനത്തിന്റെ അപ്രതീക്ഷിത എൻട്രിയെ തുടർന്ന് വെളിയിലായി. യാത്ര കഴിഞ്ഞു വി വി ഐ പികളും അവർക്കൊപ്പം കയറിയ കുമ്മനവും തിരിച്ചെത്തുന്നതുവരെ ഇവര്‍ ഉദ്ഘാടന വേദിയില്‍ കാത്തിരുന്നു. ജനപ്രതിനിധികളായ സുരേഷ്‌ഗോപി അടക്കമുള്ളവർ മാറിനിന്നപ്പോഴാണ് അവരെ അവഹേളിക്കുന്ന നടപടി ഉണ്ടായത്.

kummanam troll 2kummanam troll 4kummanam troll 5kummanam troll 1kummanam troll 3

kummanam 5kummanam 3kummanam 2

serious protocol break in kochi metro inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here