90 ശതമാനം ഉപഭോക്താകളും ജിയോ പ്രൈം തെരഞ്ഞെടുത്തെന്ന് റിപ്പോർട്ട്

jio gets clean chit from TRAI 90 percent users select jio prime

90 ശതമാനം ജിയോ ഉപഭോക്താക്കളും കമ്പനിയുടെ പ്രൈം സേവനം തെരഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്. ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

നിലവിലുള്ള ഉപഭോക്തകളിൽ 76 ശതമാനവും സേവനം തുടരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. 80 ശതമാനം ഉപഭോക്താകളും ഒരു ജിയോ സിം മാത്രമേ ഉപയോഗിക്കുന്നുള്ളു. പ്രതിദിനം ഒരു ജി.ബി. ഡാറ്റ 4 ജി വേഗതയിൽ ലഭിക്കുന്ന 303 രൂപയുടെ ജിയോ പ്ലാനാണ് ഭൂരിപക്ഷവും തെരഞ്ഞെടുത്തിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ അഞ്ച് ശതമാനം മാത്രമേ റിലയൻസിന്റെ ഫോണുകളായ ലൈഫ് ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ.

 

90 percent users select jio prime

NO COMMENTS