കൊളംബിയയിൽ സ്‌ഫോടനം; 3 മരണം; നിരവധി പേർക്ക് പരിക്ക്

columbia blast 3 killed

കൊളംബിയയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 3 പേർ മരിച്ചു. കൊളംബിയൻ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിങ്ങ് സെന്ററിലായിരുന്നു സേഫോടനം നടന്നത്. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന് പിന്നിൽ ഭീകരസംഘടനകളാണെന്ന് അധികൃതർ അറിയിച്ചു.

നഗരത്തിലെ തിരക്കേറിയ ഷോപ്പിങ് സന്റെറായ സെൻട്രോ അൻഡിനോ മാളിൽ തിരക്കേറിയ നേരത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ത്രീകളുടെ ടോയ്‌ലെറ്റിലാണ് ബോംബ് പൊട്ടിയത്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് സമ്മാനങ്ങൾ വാങ്ങാൻ മാളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.

 

columbia blast 3 killed

NO COMMENTS