ഇന്ന് ലോക പിതൃദിനം

fathers day 2017

ഇന്ന് ലോക പിതൃദിനം. നമ്മെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം.

1909ൽ ഒരു മാതൃദിനസങ്കീർത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിങ്ടണിലെ സോണാര ഡോഡിൻറെ ഉള്ളിൽ മിന്നിയത്. തൻറെ അച്ഛനെ ആദരിയ്ക്കാൻ ഒരു പ്രത്യേകദിനത്തിൻറെ ആവശ്യമുണ്ടെന്ന് അവൾ ചിന്തിച്ചു. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയിൽ മരണമടഞ്ഞ പ്രിയഭാര്യയുടെ ഓർമ്മകളുമായി കഴിഞ്ഞിരുന്ന അച്ഛൻ വില്യം സ്മാർട്ടിനോട് അവൾക്കത്രയ്ക്കിഷ്ടമായിരുന്നു. അങ്ങനെയാണ് പിതൃദിനം രൂപം കൊള്ളുന്നത.്

ഇന്നത്തെ ദിവസത്തെ പ്രത്യേകത ജനങ്ങളിൽ എത്തിക്കാൻ ഗൂഗിൾ ‘കാക്ടസ് ഡാഡി’ എന്ന ഡൂഡിലുമായി എത്തിയിട്ടുണ്ട്. കരുത്തരും, ശക്തരുമായ അച്ഛന്മാരുടെ പ്രതീകമായാണ് ഗൂഗിൾ കാക്ടസ് അഥവാ കള്ളിമുൾ ചെടിയെ ഡൂഡിലിനായി തെരഞ്ഞെടുത്തത്.

ആറ് ചിത്രങ്ങളിലായാണ് ഗൂഗിൾ ഈ അനിമേറ്റഡ് ഡൂഡിൽ ചെയ്തിരിക്കുന്നത്. കുഞ്ഞ് കാക്ടസിനെ പരിപാലിക്കുന്ന കാക്ടസ് ഡാഡിയാണ് ഡൂഡിലിന്റെ പ്രമേയം.

https://g.co/doodle/w3xqha

fathers day 2017

fathers day 2017

NO COMMENTS