കേരളത്തിന്റെ 18 ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു

kerala to go long way development cm

വികസന കാര്യത്തില്‍ കേരളത്തിന് ഒരുപാട് മുന്നേറാനുണ്ടെന്നും ഈ മുന്നേറ്റത്തിന് കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .  വികസന മുന്നേറ്റത്തിനാവശ്യമായ വിഭവശേഷി സംസ്ഥാനത്തിനില്ലെന്നും, എന്നാല്‍ വികസനത്തോട് പോസിറ്റീവായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  ഏത് വികസന പ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതിലൂടെ കേരളം ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചർച്ച നടത്തി. ഇതാദ്യമായാണ് നരേന്ദ്ര മോഡി സംസ്ഥാനത്തെത്തി എല്ലാ മന്ത്രിമാരുമായും ചർച്ച നടത്തുന്നത്. ചർച്ചയിൽ 18 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് സമർപ്പിച്ചു.

 

kerala to go long way development cm

NO COMMENTS