പനിയുടെ കാര്യത്തിൽ ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയെല്ലെന്ന് ആരോഗ്യമന്ത്രി

kk shailaja about fever

പനിയുടെ കാര്യത്തിൽ ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആരോഗ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയമിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. നേരത്തെ സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

kk shailaja about fever

NO COMMENTS