സ്‌നേഹയാത്രയൊരുക്കി കൊച്ചി മെട്രോ

kochi metro kochi metro snehayathra kochi metro income crosses 70 lakhs

ഉദ്ഘാടനത്തിനു ശേഷം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്കായി സ്‌നേഹയാത്ര ഒരുക്കി കൊച്ചി മെട്രോ. മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾ, അഗതി മന്ദിരങ്ങളിലെ മുതിർന്ന പൗരൻമാർ എന്നിവരാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം ഇന്ന് മെട്രോ യാത്ര നടത്തിയത്. സൗജന്യ സർവീസാണ് ഇവർക്കയി മെട്രോ ഒരുക്കിയത്.

അനാഥ കുഞ്ഞുങ്ങൾ, വൃദ്ധ മന്ദിരത്തിലെ അന്തേവാസികൾ, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ ഉൾപ്പെടെ 1550 പേരാണ് ഇന്നത്തെ സ്‌നേഹയാത്രയിൽ പങ്കെടുത്തത്. ഇതിൽ 25 പേർ വീൽ ചെയർ ഉപയോഗിക്കുന്നവരും, 37 പേർ അന്ധരുമായിരുന്നു.

 

kochi metro snehayathra

NO COMMENTS