ഇ പി ജയരാജനെതിരെ പാർട്ടിതല അന്വേഷണം

ep-jayarajan

ഇ പി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവ് ഇനി സാധ്യമായേക്കില്ല. ജയരാജനെതിരെ പാർട്ടിതല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് സാധ്യത മങ്ങിയത്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ ഇ പി ജയരാജൻ കൈക്കൊണ്ട വിവാദ നടപടികളെ കുറിച്ച് ആണ് പാർട്ടിതല അന്വേഷണം.

എം വി ഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. ബന്ധു നിയമന വിവാദത്തിൽ വിജിലൻസിന്റെ ക്‌ളീൻ ചിറ്റ് ലഭിച്ച ജയരാജന് മേൽ അടുത്ത ആരോപണം കൂടി വന്നതോടെ മന്ത്രിസഭയിൽ തിരിച്ചെത്താൻ കഴിയില്ലെന്നുറപ്പായി. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്നു രണ്ടു കോടി രൂപ ദേശാഭിമാനിക്ക് പരസ്യ ഇനത്തിൽ വാങ്ങി എന്നതാണ് ആരോപണങ്ങളിൽ ഒന്ന്.

NO COMMENTS