ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് സ്ഥാനമേറ്റു

jacob thomas chief secretary report against Jacob thomas

ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു. വിജിലൻസിൽ നിന്നും തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയാമെന്ന് മുൻ വിജിലൻസ് തലവൻകൂടിയായ ജേക്കബ് തോമസ് പറഞ്ഞു. സർക്കാറാണോ താനാണോ അത് ആദ്യം പറയുക എന്നു നോക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റെ് ആന്റ് ഗവേർണൻസിന്റെ ഡയറക്ടറായി ചുമതല ഏറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മാസത്തെ അവധിയ്ക്ക് ശേഷമാണ് ജേക്കബ് തോമസ് ഇന്ന് ജോലിയിൽ പ്രവേശിച്ചത്. വിജിലൻസ് മേധാവിയായിരിക്കെ ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ആദ്യം ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്ന ജേക്കബ് തോമസ്, പിന്നീട് അവധി നീട്ടിയെടുക്കുകയായിരുന്നു.

NO COMMENTS