ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജം

adhar-compulsary-for-school-kids-afternoon-meal

ആധാരം ആധാർ കാർഡുമായും പാൻകാർഡുമായും ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അത്തരത്തിലുള്ള വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

1950 ന് ശേഷമുള്ള എല്ലാ വസ്തു ആധാരങ്ങളും ഉടമസ്ഥന്റെ അധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന്റെ പേരിലാണ് വ്യാജ വിജ്ഞാപനം ഇറങ്ങിയത്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ കേന്ദ്രം കൈമാറിയതായും പാൻകാർഡുമായും ആധാരങ്ങളെ ബന്ധിപ്പിക്കണമെന്നുമായിരുന്നു വാർത്ത. ഓഗസ്റ്റ് 14ന് അകം നടപടി പൂർത്തിയാക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ വസ്തു ബിനാമി ഇടപാടായി കണക്കാക്കപ്പെടുമെന്നും വ്യാജ വിജ്ഞാപനത്തിൽ പറയുന്നു

സർക്കാർ അണ്ടർ സെക്രട്ടറി ഷിയോ നാഹ് സിംഗിന്റെ വ്യാജ ഒപ്പോടെയാണ് വിജ്ഞാപനം പ്രചരിപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE