കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കലൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശി ചിത്തിരയെയാണ് ആക്രമിച്ചത്. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയാണ് ചിത്തിര. വിവാഹാഭ്യർത്ഥനയുമായെത്തിയ ആളാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 6.45 ഓടെ യുവതി സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിർത്തിയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് ബൈക്കിൽ കയറി ഇയാൾ രക്ഷപ്പെട്ടു. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ കോതമംഗലം സ്വദേശിയാണ്. ചിത്തിരയെ ആസുപത്രിയിൽ പ്രവേശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

NO COMMENTS