രാജ്യത്തെ ഏറ്റവും മികച്ച പാസ്സ്‌പോർട്ട് ഓഫീസ് കൊച്ചിയിലെ റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസ്

രാജ്യത്തെ ഏറ്റവും മികച്ച പാസ്സ്‌പോർട്ട് ഓഫിസിനുള്ള പുരസ്‌കാരം കൊച്ചിയ്ക്ക്. വലിയ പാസ്സ്‌പോർട്ട് ഓഫീസുകളുടെ ഗണമായ ‘എ’ ക്യാറ്റഗറിയിലാണ്‌ കൊച്ചിക്ക് നേട്ടം. തുടർച്ചയായ നാലാം വർഷമാണ് കൊച്ചി പാസ്പോർട്ട് ഓഫീസ് ഈ നേട്ടം കൈവരിക്കുന്നത്. പത്തിൽ 9.85 സ്‌കോർ കൊച്ചി നേടി. മറ്റൊരു കാറ്റഗറിയിലും ഇത്രയും ഉയർന്ന സ്‌കോർ ഒരു ഓഫീസിനും ലഭിച്ചില്ല. നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കൊച്ചി റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസർ പ്രശാന്ത് ചന്ദ്രൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ഇടത്തരം വലിപ്പമുള്ള ഓഫീസുകളുടെ കാറ്റഗറി ‘ബി’യിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ കേരളത്തിന് തന്നെ. ഒന്നാം സ്ഥാനം തിരുവനന്തപുരം നേടിയപ്പോൾ രണ്ടാം സ്ഥാനം മലപ്പുറവും മൂന്നാം സ്ഥാനം കോഴിക്കോടും കയ്യടക്കി. പാസ്സ്‌പോർട്ട് വിതരണം സംബന്ധിച്ച സുതാര്യതയിൽ കേരളത്തിനുണ്ടായ നേട്ടം അഭിമാനകരം.

Passport Office, Cochin bags best in country

NO COMMENTS