രാഹുൽ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി മോഡി

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് 47ആം ജന്മദിനം. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് കോൺഗ്രസ് നേതാവിന് ഫോണിലൂടെയും ട്വിറ്ററിലൂടെയും ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുലിന് ആശംസയുമായി എത്തി. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ ആശംസ.

രാഹുൽ ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രർത്ഥിക്കുന്നുവെന്നായിരുന്നു ട്വീറ്റ്.

ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാക്കൾ രാഹുലിന്റെ പിറന്നാൾ ‘സങ്കൽപ് ദിവസ് ആയി ആഘോഷിക്കുകയാണ്. ആരാധകരും പാർട്ടി പ്രവർത്തകരും ട്വിറ്ററിലൂടെ രാഹുലിന് ആശംസകളുമായി എത്തി.

  എന്ന ഹാഷ്ടാഗിലാണ് രാഹുലിന്റെ പിറന്നാൾ ആരാധകർ ട്വിറ്ററിലൂടെ ആഘോഷിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews