രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപി യോഗം ഇന്ന്

bjp parliamentary meeting

രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും. രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന് പ്രതിപക്ഷ കക്ഷികളുമായി സമവായം ഉണ്ടാക്കാൻ അരുൺ ജയ്റ്റ്‌ലി അടക്കമുള്ള മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരാണ് മറ്റംഗങ്ങൾ. ഇവർ പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചർച്ച സംബന്ധിച്ച് പാർലമെന്ററി ബോർഡ് വിലയിരുത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവയ്ക്കാൻ ബിജെപിയുടെ മുഴുവൻ എംഎൽഎ, എംപി, മന്ത്രിമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു

NO COMMENTS