പുതുവൈപ്പിനിൽ സമരം തുടരും

puthuvype protest against LPG terminal puthuvype plant construction temporrarily stopped

ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചതെന്നും പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ജൂൺ 21നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ചർച്ച.

പുതുവൈപ്പിൽ നിർമ്മാണത്തിലിരിക്കുന്ന ഐഒസിയുടെ എൽപിജി സംഭരണശാല അടച്ചുപൂട്ടണം. മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും സമരസമിതി ഉറപ്പിച്ച് പറഞ്ഞു. ഇന്നലെ നടന്ന ലാത്തിച്ചാർജിലും കല്ലേറിലും 30 സമരക്കാർക്കും 10 പോലീസുകാർക്കും പരിക്കേറ്റു.

NO COMMENTS