ഞാൻ മരിച്ചിട്ടില്ല സുഹൃത്തുക്കളെ; മരണവാർത്തയോട് സാജന്റെ പ്രതികരണം

0
1194

മിമിക്രി ചലച്ചിത്ര താരം കലാഭനവൻ സാജൻ മരിച്ചെന്നറിഞ്ഞതോടെ വാർത്ത പരന്നത് സാജൻ പള്ളുരുത്തി മരിച്ചുവെന്നാണ്. സാജന്റെ മരണവാർത്തയ്‌ക്കൊപ്പം പരന്നത് സാജൻ പള്ളുരുത്തിയുടെ പടമായിരുന്നു. ഇതോടെ സുഹൃത്തുക്കൾ പോലും കരുതിയത് സാജൻ പള്ളുരുത്തി മരിച്ചുവെന്നാണ്.

അതേസമയം താൻ മരിച്ചില്ലെന്നും ഇവിടെയൊക്കെ തന്നെ ഉണ്ടെന്നും സാജൻ പള്ളുരുത്തി പ്രചാരണത്തോട് പ്രതികരിച്ചു.

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ സാജൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയാണ് അന്തരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ്. കരൾരോഗ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 20ലേറെ ചലച്ചിത്രങ്ങൾക്ക് ശബ്ദം നൽകിയ സാജൻ ഡബ്ബിംഗ് മേഖലയിൽ അറിയപ്പെടുന്ന കലാകാരനാണ്.

kalabhavan sajan

NO COMMENTS