ലണ്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ച് കയറ്റി

britain-security

ലണ്ടനിൽ മുസ്‌ലിം പള്ളിക്കു സമീപം കാൽനടയാത്രക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. സെവൻ സിസ്റ്റേഴ്‌സ് റോഡിലെ ഫിൻഡസ്ബറി പാർക്ക് പള്ളിക്കു സമീപമാണ് സംഭവം.

റമദാനിലെ പ്രാർഥന കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻസമയം പുലർച്ചെയാണ് അപകടം. ഈ പ്രദേശത്ത് രണ്ട് പള്ളികളാണുള്ളത്. രണ്ടിനും ഇടയിലായിട്ടാണ് ആക്രമണമുണ്ടായത്.

BRITAIN-ATTACKS-VEHICLEഇസ്ലാം മത വിശ്വാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. റമദാനിലെ അവസാനത്തെ പത്തായതിനാൽ പ്രാർഥനക്ക് ധാരാളം ആളുകൾ എത്തിയിരുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

london attack (2)

Vehicle hits pedestrians in London’s Fins bury Park

NO COMMENTS