ബസ് തലകീഴായി മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്.

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കോഴിക്കോട് ബസ് തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വൈദ്യുതി തൂണിലിടിച്ച ബസ് മരത്തിലിടച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം.

എടവണ്ണപ്പാറയിൽ നിന്ന് മെഡിക്കൽകോളേജ് വഴി കോഴിക്കോട് സ്റ്റാന്റിലേക്ക് വരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. വൈദ്യുതി തൂണിലിടിച്ച ബസ് തൊട്ടടുത്ത ഡിവൈഡർ മറികടന്ന് മരത്തിലിടിച്ച് മറിയുകയായിരുന്നു. എതിർവശത്തെ പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ബസ്സിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS