കഴിക്കുന്ന മീനും വിഷമയം; ശ്രദ്ധിക്കുക

കുടിക്കുന്ന വെള്ളം പോലും ശുദ്ധമല്ലാത്ത കാലത്ത് മീനിൽ കീടനാശിനി ഉണ്ടെന്നത് പുതുമയാകില്ല. എന്നാൽ ഇത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ ഒരു കടയിൽ മീൻ കേടാകാതിരിക്കാൻ മരുന്നടിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരോ എടുത്ത് ഫേസ്ബുക്കിലിട്ട വീഡിയോ എന്നാൽ യാഥാർത്ഥ്യം തുറന്നുകാട്ടുന്നു. ഈ മീൻ കഴുകിയാണ് കറി വയ്്ക്കുന്നതെങ്കിലും അത് കഴിച്ചാൽ പതിയെ പതിയെ മാറാരോഗിയാകുമെന്നതിൽ സംശയമില്ല.

മീനിൽ ഈച്ച പൊതിയാതിരിക്കാനും , നനവ് നൽകാനും ആകണം ഇയാളുടെ ഈ സ്പ്രേ പ്രയോഗം. ഇയാൾ അടിക്കുന്നത് പാറ്റയെ കൊല്ലാനും മറ്റും പ്രയോഗിക്കുന്ന മാരക വിഷമാണ് എന്ന് മനസിലാക്കാം. കുട്ടികളിൽ ഉടനടി പ്രതിഫലിക്കുന്ന മാരക വിഷം ആണ് ഇതെന്ന് വാങ്ങി ഉപയോഗിക്കുന്നവർ കൂടി മനസിലാക്കണം.

സ്വന്തം പോക്കറ്റ് നിറയ്ക്കാൻ ചെയ്ത് കൂട്ടുന്ന ഇത്തരം പ്രവർത്തികൾ ഒരു ജനതയെ തന്നെ നശിപ്പിച്ചേക്കാം…

NO COMMENTS