ആദിവാസി മേഖലകളിലേക്കും പനി വ്യാപിക്കുന്നു

fever grips adivasi area kerala
കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പനി ആദിവാസി മേഖലകളിലേക്കും വ്യാപിക്കുന്നു. കേരളത്തിലെ ആ​ദി​വാ​സി പ്രദേശമായ  ഇ​ട​മ​ല​ക്കു​ടി​യി​ല്‍ പനി മൂ​ന്ന്​ മ​ര​ണം ആണ് ഉണ്ടാക്കിയത്. പ​നി ബ​ാ​ധി​ച്ച്​ ഒ​ന്ന​ര​മാ​സ​മാ​യ പി​ഞ്ചു​കു​ഞ്ഞും പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന്​ യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വു​മാ​ണ്​ മ​രി​ച്ച​ത്. ഇ​ട​മ​ല​ക്കു​ടി ആ​ണ്ട​വ​ന്‍കു​ടി​യി​ല്‍ സു​രേ​ഷ്-സെ​ല്‍വി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ പെ​ണ്‍കു​ഞ്ഞാ​ണ് പ​നി മൂ​ലം       മ​രി​ച്ച​ത്.
പ​നി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ആദ്യം തൊട്ടടുത്തുള്ള  ഹെ​ല്‍ത്ത് സ​െൻറ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മതിയായ ചി​കി​ത്സ ല​ഭി​ച്ചി​ല്ല.  തു​ട​ര്‍ന്ന് മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ല്‍ വെ​ച്ച്​ മ​രി​ക്കു​ക​യാ​യി​രു​ന്നു.  ഈ മേഖലയിലേക്ക് ആരോഗ്യ വകുപ്പിന്റെ   ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു.
fever grips adivasi area kerala

NO COMMENTS