പെട്രോൾ ടാങ്കർ മറിഞ്ഞ് 20,000 ലിറ്റർ ഇന്ധനം റോഡിൽ ഒഴുകി

Fuel tanker overturns in Delhi

ഡൽഹിയിലെ റിങ് റോഡിലെ മൂൽചന്ദ് അണ്ടർപാസിൽ ടാങ്കർ ലോറി മറിഞ്ഞ് 20,000 ലിറ്റർ പെട്രോൾ ഒഴുകി. അപകടത്തിൽ ടാങ്കർ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു.

ടാങ്കറിൽ നിന്ന് പെട്രോൾ റോഡിലൊഴുകിയത് ആശങ്കയുണ്ടാക്കി. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇന്ധനം റോഡിൽ നിന്നും നീക്കം ചെയ്തു. മറിഞ്ഞ ടാങ്കർ ക്രെയിനുപയോഗിച്ച് സ്ഥലത്തു നിന്ന് മാറ്റിയിട്ടുണ്ട്.

 

Fuel tanker overturns in Delhi

NO COMMENTS