സർക്കാർ ഉദ്യോഗസ്ഥരുടെ നീണ്ട അവധിക്കെതിരെ ഹൈക്കോടതി

High-Court-of-Kerala
സർക്കാർ ഉദ്യോഗസ്ഥരുടെ നീണ്ട അവധിക്കെതിരെ ഹൈക്കോടതി. പരിധി വിട്ട് അവധി അനുവദിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണം. സർവ്വീസ് ചട്ടത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നും ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. നീണ്ട അവധിയിൽ വിദേശത്ത് പോയി പണം സമ്പാദിച്ച ശേഷം ആനുകുല്യത്തിനു വേണ്ടി സർവീസിൽ
തിരികെ എത്തുന്നതിന് അവസാനമുണ്ടാവണം. സാധാരണക്കാരന്റെ നികുതിപ്പണം ഇത്തരത്തിൽ ചെലവഴിക്കാനുള്ള തല്ലെന്നും കോടതി.

NO COMMENTS