എഫ് 16 പോർ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ കാരാറായി

india to make f16 fighter planes

എഫ്16 പോർവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ കരാറായി. ടാറ്റ ഗ്രൂപ്പും അമേരിക്കൻ വിമാനകമ്പനിയായ ലോക്ഹീഡ് മാർട്ടിനും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാർട്ടിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഇന്ത്യയിൽ നിർമിക്കൽ'(മേക്ക് ഇൻ ഇന്ത്യ) പദ്ധതിക്ക് ഊർജംപകരുന്നതാണ് ഈ കരാർ.

കരാറനുസരിച്ച്, ലോക്ഹീഡ് മാർട്ടിന്റെ ടെക്‌സസിലെ ഫോർട്ട് വർത്തിലുള്ള നിർമാണപ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും. അമേരിക്കയിലെ തൊഴിലുകൾക്ക്
കോട്ടംതട്ടാതെയായിരിക്കും ഇത്. എഫ്16ന്റെ ബ്ലോക്ക് 70 വിമാനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനും കയറ്റുമതിചെയ്യാനും ഇന്ത്യയ്ക്കാവുമെന്ന് ടാറ്റ ഗ്രൂപ്പ് പറഞ്ഞു.

 

india to make f16 fighter planes

NO COMMENTS