എംബിബിഎസ് പരീക്ഷാ ഫലം ചോർന്നെന്ന് പരാതി

2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഫലം ചോർന്നതായി പരാതി. സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർത്ഥികൾ ആരോഗ്യ സർവ്വകലാശാലയ്ക്കും ആരോഗ്യ മന്ത്രി കെ കെ ഷൈലജയ്ക്കും പരാതി നൽകി.

ഇന്നലെ വൈകീട്ടുതന്നെ സംസ്ഥാനത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയിൽ മെഡിക്കൽ കോളേജിന് വമ്പൻ വിജയം എന്ന രീതിയിൽ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയിൽപെട്ടതോടെയാണ് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ സർവ്വകലാശാലയുടെ വെബ്‌സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണ് സൂചന.

NO COMMENTS