വാംബിയർ മരണത്തിനു കീഴടങ്ങി

otto warmbier passess away

ഒടുവിൽ  വാംബിയർ മരണത്തിനു കീഴടങ്ങി. ഉത്തരകൊറിയയിൽ തടവറയിൽ കഴിഞ്ഞിരുന്ന യു.എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ മരിച്ചു. 22 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്.

താമസിച്ച ഹോട്ടലിൽ നിന്നും ഒരു ബാനർ കീറിയെടുത്തു എന്നതായിരുന്നു കുറ്റം. വിചാരണ കഴിഞ്ഞപ്പോൾ വാംബിയറെ കോടതി 15 വർഷം ലേബർ ക്യാമ്പിൽ പണിയെടുക്കാൻ ശിക്ഷിച്ചു. ഉത്തര കൊറിയൻ ഭരണകൂടം മകനെ കൊടിയ പീഡനങ്ങൾക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കളായ സിൻഡിയും ഫ്രെഡും ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയൻ അധികൃതർ വിശദീകരിച്ചത്. ഒഹായോയിൽ വന്നിറങ്ങിയ വിമാനത്തിൽനിന്ന് ഓട്ടൊ വാംബിയറിനെ താങ്ങിയെടുത്തു പുറത്തെത്തിച്ച ശേഷം ആംബുലൻസിൽ സിൻസിനാറ്റി മെഡിക്കൽ സെന്‍ററിലേക്കു കൊണ്ടുപോവുകയായിരുന്നു.  രാജ്യങ്ങൾക്കുമിടയിലെ വലിയ രാഷ്ട്രീയ വിഷയമായി ഈ സംഭവം ഉയർത്തിക്കാട്ടിയിരുന്നു. ഒടുവിൽ വാംബിയർ മരണത്തിനു കീഴടങ്ങി.

otto  warmbier passess away

NO COMMENTS