പുതുവൈപ്പിൻ; പിണറായിയെ വിമർശിച്ച് ജനയുഗം

puthuvype
  • പോലീസ് നയം പ്രവർത്തിയിലാണ് വേണ്ടതെന്ന് ജനയുഗം

പുതുവൈപ്പിൻ സമരത്തോടുള്ള പോലീസ് നടപടിയെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പോലീസ് നടപടി എൽഡിഎഫിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമായി. പോലീസ് നയം പ്രഖ്യാപനത്തിലല്ല, പ്രവർത്തിയിൽ കാട്ടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുഖപ്രസംഗത്തിൽ ജനയുഗം വിമർശിക്കുന്നു.

പുതുവൈപ്പിനിലെ എൽഎൻജി ടെർമിനലിനെ കുറിച്ച് തൃപ്തികരമായ വിശദീകരണം ജനങ്ങൾക്ക് നൽകാൻ ഇതുവരെയും സർക്കാരിന് കഴിഞ്ഞിട്ടില്ല. സിംഗൂരിൽനിന്നും നന്ദിഗ്രാമിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും മുൻകാല പശ്ചാത്തലങ്ങളെ വിവരിച്ചുകൊണ്ട് ജനയുഗം വ്യക്തമാക്കുന്നു.

123

NO COMMENTS