റിയാസ് മൗലവി കേസ്; പ്രതികളുടെ ലക്ഷ്യം സാമുദായിക കലാപം സൃഷ്ടിക്കൽ എന്ന് കുറ്റപത്രം

riyas moulavi case convicts aims at creating communal riots says charge sheet

റിയാസ് മൗലവിയെ ആ​ർ.​എ​സ്.​എ​സു​കാ​ർ വ​ധി​ച്ച കേ​സി​ൽ സാ​മു​ദാ​യി​ക ക​ലാ​പം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ കുറ്റപത്രം. ചൂ​രി ഇ​സ്സ​ത്തു​ൽ ഇ​സ്​​ലാം മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ കു​ട​ക് എ​രു​മാ​ട് സ്വ​ദേ​ശി റി​യാ​സ്​ മൗ​ല​വി​യെ ആ​ർ.​എ​സ്.​എ​സു​കാ​ർ വ​ധി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം ഇന്നലെയാണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.  പ്ര​തി​ക​ൾ​ക്കെ​തി​രെ യു എ പി എ ചുമത്തണമെന്ന ആവശ്യം പോലീസ് നിരാകരിച്ചു.  ഗൂ​ഢാ​ലോ​ച​ന കു​റ്റ​വും ചുമത്തിയിട്ടില്ല. ​

1000 ​പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം ത​ല​വ​ൻ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി ഡോ. ​എ.​ ശ്രീ​നി​വാ​സ്​ കാ​സ​ർ​കോ​ട്​ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ മു​മ്പാ​കെ ഇന്നലെ  സ​മ​ർ​പ്പി​ച്ച​ത്. കൊ​ല​പാ​ത​കം (വ​കു​പ്പ്​ 302), പ​ള്ളി ക​ള​ങ്ക​പ്പെ​ടു​ത്ത​ൽ (വ​കു​പ്പ്​ 295), വീ​ട്​ അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ൽ (വ​കു​പ്പ്​ 449), ക​ലാ​പം സൃ​ഷ്​​ടി​ക്ക​ൽ (വ​കു​പ്പ്​ 153), തെ​ളി​വു ന​ശി​പ്പി​ക്ക​ൽ (വ​കു​പ്പ്​ 201), ആ​ക്ര​മി​ക്കാ​ൻ സം​ഘ​ടി​ക്ക​ൽ (വ​കു​പ്പ്​ 34) എ​ന്നി​ങ്ങ​നെ ആ​റു​വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

riyas moulavi case convicts aims at creating communal riots says charge sheet

NO COMMENTS