ഈ ആഴ്ച്ച തീവണ്ടികൾ വൈകിയോടും
ആർക്കോണം-കാട്പാഡി ഭാഗത്ത് റെയിൽപാതയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ചില തീവണ്ടികൾ ഈയാഴ്ച വൈകും. ഇൻഡോർ തിരുവനന്തപുരം അഹല്യഗിരി(22645) എക്സ്പ്രസ് ബുധനാഴ്ച ജോലാർപ്പേട്ട എത്താൻ രണ്ടരമണിക്കൂർ വൈകും. ധൻബാദ് ആലപ്പുഴ എക്സ്പ്രസ് 20 മിനിറ്റും താമസിച്ചാണ് ജോലാർപ്പേട്ടയിൽ എത്തുക. വ്യാഴാഴ്ച ബറൂണിഎറണാകുളം രപ്തിസാഗർ എക്സ്പ്രസ് ജോലാർപ്പേട്ടയിൽ എത്താൻ രണ്ടരമണിക്കൂർ വൈകും.
ചെന്നൈ സെൻട്രൽ മംഗലാപുരം സെൻട്രൽ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് വെളളിയാഴ്ച 40 മിനിറ്റ് വൈകിയാണ് ജോലാർപ്പേട്ടയിൽ എത്തുക.
ഗോരഖ്പൂർതിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് ഞായറാഴ്ച ജോലാർപ്പേട്ടയിൽ എത്താൻ 40 മിനിറ്റ് വൈകും.
train delays due to works at arkonam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here