പൾസർ സുനിയോടൊപ്പം ജയിലിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്യും

pulsor suni madam not made up story says pulsar suni

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സുനിക്കൊപ്പം ജയിൽ ഒരുമിച്ചുണ്ടായിരുന്ന ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അന്വേഷണ സംഘത്തിന്റെ ഹർജിയിലാണ് ഉത്തരവ്. ജയിലിനുള്ളിൽനിന്ന് സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിൻസനാണ്. ഇതേ തുടർന്ന് സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

NO COMMENTS