Advertisement

ഖത്തർ ഉപരോധത്തിനെതിരെ അമേരിക്ക

June 21, 2017
Google News 0 minutes Read
trump trump trump contempts hate crime in us north korea should agree for discussion says trump

ഖത്തർ ഉപരോധത്തിനെതിരെ അമേരിക്ക രംഗത്ത്. ജിസിസി രാജ്യങ്ങൾ എന്തിനാണ് ഖത്തറിന് മേൽ ഉപരോധം നടത്തിയതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് ചോദിച്ചു. കാരണം വ്യക്തമാക്കാത്തത് സംഭവത്തിന്റെ സ്വഭാവം നിഗൂഢമാക്കിയെന്നും അവർ വ്യക്തമാക്കി.

ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമാണോ ആതോ ജിസിസി രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന രോഷമാണോ ഇതിന് പിന്നിലെന്നും സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് ഹീതർ ന്യൂവർട്ട് ചോദിച്ചു.

ഉടൻതന്നെ പ്രശ്‌നങ്ങൾ തീർക്കണം. ദിവസം വൈകുന്തോറും ദുരൂഹത വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണങ്ങലെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ബഹ്‌റൈൻ, യുഎഇ, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here