ഡൽഹിയിൽ ലണ്ടൻ മോഡൽ ആക്രമണത്തിന് സാധ്യത

Connaught Place

ഡൽഹിയിൽ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ലണ്ടൻ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹി കൊണാട്ട് പ്ലേസിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.

വാഹനങ്ങൾക്കും കർശന നിയന്ത്രണം. ആഘോഷങ്ങൾ ഉള്ള സ്ഥത്തേക്കും ആൾക്കൂട്ടങ്ങളുള്ളിടത്തേക്കും പോലീസ് വാഹനങ്ങൾ കടത്തിവിടുന്നില്ല. ത്രിതല സുരക്ഷാ സംവിധാനമാണ് ഡൽഹിയിൽ നടപ്പാക്കിയിരിക്കുന്നതെന്നും പോലീസ്.

യോഗ ദിനമായ ഇന്ന് ഡൽഹിയിലെ കൊണാർട്ട് പ്ലേസിൽ നടന്ന യോഗ ആഘോഷ പരിപാടിയിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് എന്നിവരും പങ്കെടുത്തിരുന്നു. ആയിരക്കണക്കിന് ആളുകളാണ് യോഗ ദിനാഘോഷത്തിനെത്തിയത്. ഇവർക്കിടയിൽ ആക്രമണം നടത്തുമെന്നാണ ഭീഷണി.

NO COMMENTS