മർക്കസ് വിദ്യാഭ്യാസ തട്ടിപ്പ്; കാന്തപുരത്തിന് മുൻകൂർ ജാമ്യം

kanthapuram

കാരന്തൂർ മർക്കസ് വിദ്യാഭ്യാസ തട്ടിപ്പ് കേസിൽ കാന്തപുരം അബൂബക്കർ മുസ്ല്യാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തട്ടിപ്പിൽ അബുബക്കർ മുസ്ലിയാർക്ക് പങ്കില്ലെന്ന വാദം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ കോടതി അന്വേഷണ സംഖത്തിന് നിർദ്ദേശം നൽകി.

കേസിൽ മൂന്നാം പ്രതിയാണ് കാന്തപുരം. മർക്കസ് കേന്ദ്രീകരിച്ച് അംഗീകാരമില്ലാത്ത ത്രിവൽസര എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചെന്നാണ് പരാതി. യുജിസി യുടെയും എഐസിടിസിയുടെയും അംഗീകാരം ഉണ്ടെന്ന് പരസ്യം നൽകി തെറ്റിദ്ധരിപ്പിച്ചുവെന്നും ഹർജിക്കാർ ആരോപിച്ചു. 450 വിദ്യാർത്ഥികളിൽ നിന്നായി 10 കോടി യോളം രൂപ തട്ടിയെടുത്തെന്നാണ് ഹർജിയിലെ ആരോപണം.

NO COMMENTS