അംഗപരിമിതരടക്കമുള്ളവരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ വീഴ്ച അനുവദിക്കില്ലെന്ന് നിയമസഭാ സമിതി

handicaped

സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികളില്‍ വീഴ്ച  അനുവദിക്കില്ലെന്ന് നിയമസഭ സമിതി.  സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ  ചെയര്‍പേഴ്‌സണ്‍ ഐഷ പോറ്റി എംഎല്‍എയുടെ നേതൃത്വത്തില്‍ കാക്കനാട് കളക്ട്രേറ്റില്‍ നടന്ന  സിറ്റിംഗില്‍   വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

സാമൂഹ്യനീതി, ആരോഗ്യ കുടുംബക്ഷേമം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരോട് വിവിധ വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും നേരേ നടക്കുന്ന അതിക്രമങ്ങളിലും നീതി നിഷേധത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

NO COMMENTS