ഓഫർ മഴയിൽ മുങ്ങി വിപണി

offer

ജൂലൈ 1 മുതൽ ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിപണിയിൽ വൻ ഓഫറുകൾ. ഓൺലൈൻ സൈറ്റുകളിൽ മാത്രമല്ല, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ ഓഫറുകളാണ്. നിലവിലെ സ്‌റ്റോക്കുകൾ വിറ്റഴിച്ച് ജൂലൈ 1ന് ജിഎസ്ടിയെ വരവേൽക്കാനാണ് ഓഫറുകളൊരുക്കി വിപണി കാത്തിരിക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ ചില വസ്തുക്കൾക്ക് വില കൂടും ചിലതിന് കുറയും. സോപ്പ്, പൗഡർ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് വിപണിയിൽ വൻ വിലക്കുറവാണ്.

വാഹന, ഇലക്ട്രോണിക് വിപണികളിലും വിറ്റഴിക്കൽ തകൃതിയായി നടക്കുന്നുണ്ട്. ജൂൺ 30 വരെയാണ് ഈ ഓഫറുകൾ. വുഡ്‌ലാന്റിന്റെ ചില ഉത്പന്നങ്ങൾക്ക് 40 ശതമാനം വരെയാണ് വിലക്കുറവ്. ബാറ്റ, റിബോക്ക്‌ എന്നിവയ്ക്ക് 50 ശതമാനം വരെയും ഓഫർ നൽകുന്നു.

NO COMMENTS