യോഗ ഒരു മതാചാരമല്ല; യോഗയെ ചില സൂക്തങ്ങൾ ചൊല്ലി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കേണ്ട : മുഖ്യമന്ത്രി

pinarayi vijayan people should come front fight back dengue says cm pinarayi vijayan yoga day 2017

യോഗ ഒരു മതാചാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്‌റ്റേഡിയത്തൽ യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ ചില സൂക്തങ്ങളെല്ലാം ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഈ സൂക്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് തന്നെ യോഗ ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് യോഗ. സ്വതന്ത്ര മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടത്. ഇത് സ്‌കൂളുകളിൽ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

pinarayi vijayan yoga day 2017

NO COMMENTS