ലാ​ലു പ്ര​സാ​ദ്​ യാ​ദ​വിന്റെ കു​ടും​ബ​ത്തി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ കേ​സെ​ടു​ത്ത്​ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി

supreme court, fodder scam, lalu prasadh yadav sales tax seized lalu prasadh yadav family assets CBI raid lalu prasad yadav houses

ലാ​ലു പ്ര​സാ​ദ്​ യാ​ദ​വിന്റെ കു​ടും​ബ​ത്തി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ കേ​സെ​ടു​ത്ത്​ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി. ആരും പ്രതീക്ഷിക്കാത്ത ഒരു  നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ വ​കു​പ്പി​​െൻറ ന​ട​പ​ടി. ലാ​ലു​വിന്റെ   ഭാ​ര്യ റ​ബ്​​റി ദേ​വി, മ​ക്ക​ളാ​യ മി​സ ഭാ​ര​തി, തേ​ജ​സ്വി യാ​ദ​വ്, ച​ന്ദ യാ​ദ​വ്, രാ​ഗി​ണി യാ​ദ​വ്, മ​രു​മ​ക​ൻ ശൈ​ലേ​ഷ്​​കു​മാ​ർ യാ​ദ​വ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ ബി​നാ​മി നി​രോ​ധ​ന വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ ലാലുവിനും കുടുംബത്തിനും 1000 കോടി രൂപയുടെ അവിഹിത സമ്പാദ്യമാണ് ആരോപിക്കപ്പെടുന്നത്.  കുടുംബാംഗങ്ങളിൽ  റ​ബ്​​റി ദേ​വി  ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മി​സ ഭാ​ര​തി പാ​ർ​ല​മ​െൻറ്​ അം​ഗ​വും തേ​ജ​സ്വി യാ​ദ​വ്​ ബി​ഹാ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്. 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ  ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ളും നി​കു​തി​വെ​ട്ടി​പ്പും സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഇ​വ​ര്‍ക്കെ​തി​രെ നേ​ര​ത്തേ​ത​ന്നെ ആ​ദാ​യ നി​കു​തി വ​കു​പ്പ് വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

 

sales tax seized lalu prasadh yadav family assets

NO COMMENTS