Advertisement

സൗദിയിൽ ജൂലൈ മുതൽ ഫാമിലി ടാക്‌സ് നടപ്പിലാക്കുന്നു

June 21, 2017
Google News 1 minute Read
saudi implements family tax from july

സൗദിയിൽ ജൂലൈ ഒന്ന് മുതൽ ഫാമിലി ടാക്‌സ് നടപ്പിലാകുന്നു. ഫാമിലി ടാക്‌സ് നിലവിൽ വരുന്നതോടെ വൻതുകയാണ് വാർഷിക ഫീസായി സർക്കാരിന് നൽകേണ്ടിവരിക.

കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാൽ(ഏകദേശം 1,700 രൂപ)ലാണ് നൽകേണ്ടിവരിക. അതായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാൽ(ഏകദേശം 5,100 രൂപ)യാണ് നൽകേണ്ടിവരിക.

ഒരു വർഷത്തെ നികുതി മുൻകൂറായി നൽകുകയും വേണം. ഭാര്യ കൂടെ താമസിക്കുന്നുണ്ടെങ്കിൽ 1200 റിയാൽ മുൻകൂറായി നൽകണമെന്ന് ചുരുക്കം. രണ്ട് രണ്ട് കുട്ടികൾ കൂടിയുണ്ടെങ്കിൽ 3,600 റിയാൽ(62,000രുപ) മുൻകൂറായി നൽകേണ്ടിവരും. ഇതോടെ മിക്ക പ്രവാസികളും തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ്.

 

saudi implements family tax from july

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here