ശിക്ഷ അനുഭവിക്കണം; കർണ്ണന്റെ അപേക്ഷ തള്ളി

cs karnan

കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച മുൻ ജസ്റ്റിസ് സി എസ് കർണ്ണൻ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി. ജയിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് ജസ്റ്റിസ് കർണ്ണൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.

ശിക്ഷ വിധിച്ചതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന കർണ്ണനെ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽനിന്ന് പോലീസ് അറസ്റ്റിലായത്. ഇന്ന് അഭിഭാഷകൻ മുഖേന സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. ചാഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചതെന്നും പ്രത്യേക ബഞ്ചിന് മാത്രമെ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ശിക്ഷ വിധിച്ചതിന് ശേഷം കർണൻ ഒളിവിലായിരുന്നു. ഒന്നര മാസത്തെ ഒളിവു ജീവിതത്തിനൊടുവിലാണ് കർണ്ണൻ പോലീസ് പിടിയിലാകുന്നത്. ബംഗാൾ സിഐഡി വിഭാഗമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് കർണനെ അറസ്റ്റ് ചെയ്തത്.

NO COMMENTS