സുമോദ് ദാമോദർ; ലോക ക്രിക്കറ്റ് നെറുകയിൽ ഒരു മലയാളി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന വാശിയേറിയ മത്സരത്തിൽ മലയാളിയായ സുമോദ് ദാമോദർ വിജയിച്ചു. ഇംഗ്ലണ്ടിൽ ഇന്ന് നടന്ന  ഐ സി സി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.  മൂന്ന് സ്ഥാനങ്ങളിലേക്ക്  നടന്ന മത്സരത്തിൽ ആകെ ആറ് പേരാണ് മാറ്റുരച്ചത് . 20 വോട്ട് നേടി രണ്ടാമതായി സുമോദ് വിജയിച്ചു. ഇതാദ്യമായായാണ് ഒരു മലയാളി ലോക ക്രിക്കറ്റ് ഭരണ സമിതിയുടെ നെറുകയിൽ എത്തുന്നത്.

മലയാളിയാണെങ്കിലും സുമോദിനെ ഈ നേട്ടത്തിന് അർഹമാക്കിയത് ഇന്ത്യൻ ക്രിക്കറ്റ് അല്ല. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് സുമോദ് ദാമോദർ നാമനിർദേശം ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി ആണ് സ്വദേശം. മാതാപിതാക്കൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ ആയിരുന്നു ചെറുപ്പം.

sumod damodar 1

1997 മുതൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായി. നിലവിൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ ഫിക്സ്ച്ചേഴ്സ് ആൻഡ് പബ്ലിസിറ്റി സെക്രട്ടറി ആണ്. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനിൽ സജീവ നേതൃത്വം വഹിച്ചു. ടൂർണമെന്റ് ഡയറക്ടർ , ഫിനാൻസ് ഡയറക്റ്റർ ആയിരുന്നു.

ചങ്ങനാശ്ശേരി ശ്രീശൈലത്തിൽ ലക്ഷ്മിമോഹൻ ആണ്  സുമോദിന്റെ ഭാര്യ. സിദ്ധാർഥ് ദാമോദർ , ചന്ദ്രശേഖർ ദാമോദർ എന്നിവർ മക്കൾ.

sumod damodar 3

 

Sumod Damodar elected in prestigious Chief Executive Committee of ICC

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews