നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെതിരെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് അസം സ്വദേശിയായ ലക്ഷ്മി ഓറാങ് യുവതിയാണ് പരാതി നൽകിയത്. ബിജെപി എം പി രാം പ്രസാദ് ശർമയ്ക്ക് എതിരെയും പരാതി നൽകിയിട്ടുണ്ട്.

ആദിത്യനാഥിന്റെ സോഷ്യൽ മീഡിയ പേജിൽ ജൂൺ 13 ന് തന്റെ നഗ്ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. 10 വർഷം മുമ്പ് ഗുവാഹത്തിയിൽ ഒരു സമരത്തിനിടെ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് ആരോപണം. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനാണ് ഹർജി നൽകിയിരിക്കുന്നത്.

ഇത്തരമൊരു പോസ്റ്റ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചതായി രാം പ്രസാദ് ശർമ്മ സ്ഥിരീകരിച്ചു. അതേസമയം യുവതിയ്ക്ക് പെൺകുട്ടിയ്ക്ക് നീതി ലഭിക്കാനാണ് പോസ്റ്റ് ഷെയർ ചെയ്തതെന്നും അല്ലാതെ മറ്റൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്നും ശർമ്മ പ്രതികരിച്ചു.

NO COMMENTS