അധ്യാപകർക്ക് ഇനി തോക്ക് ഉപയോഗിക്കാനും പരിശീലനം

American teachers training in weapon using

അത്യാവശ്യ ഘട്ടങ്ങളിൽ തോക്ക് ഉപയോഗിക്കാൻ അമേരിക്കയിൽ അധ്യാപകർക്ക് പരിശീലനം. ലോസ് ആഞ്ജിലിസിലെ കൊളറാഡോ സ്‌കൂളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

2012ൽ കണക്റ്റികട്ടിലെ സാന്റിഹുക്ക് സ്‌കൂളിൽ 20 വിദ്യാർത്ഥികളും ആറ് അധ്യാപകരും കൊല്ലപ്പെട്ട വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂളിൽ പരിശീലന പരിപാടി ആരംഭിച്ചത്. സ്‌കൂളിൽ വെടിവെപ്പോ മറ്റോ ഉണ്ടാകുമ്പോൾ എങ്ങനെ തിരിച്ചുവെടിവയ്ക്കണമെന്നത് അടക്കമുള്ള കാര്യങ്ങളാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

കൊളോറാഡോ നിയമം അനുസരച്ച് സ്‌കൂൾ ജീവനക്കാർക്ക് ആയുധം കൈവശം വയ്ക്കാവുന്നതാണ്. അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ ആയുധം എങ്ങനെ ഉപയോഗിക്കണെമെന്നു മാത്രമല്ല, സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും അടിയന്തിര വൈദ്യസഹായം എങ്ങനെ നൽകണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അധ്യാപകർക്ക് പരിശീലനം നൽകണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിലും അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്.

 

American teachers training in weapon using

NO COMMENTS