ഇൻഫോസിസിനെതിരെ അമേരിക്കയിൽ കേസ്

infosys getting back its shares

വംശീയ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ഇൻഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഓഫീസർമാർക്കെതിരെ നിയമനടപടി. ദക്ഷിണേഷ്യക്കാരല്ലാത്ത ജീവനക്കാരോട് വംശീയ വിവേചനം കാണിക്കുന്നുവെന്നാരോപിച്ചാണ് പരാതി. എറിക് ഗ്രീൻ എന്ന അമേരിക്കക്കാരിയാണ് പരാതി നൽകിയത്.

ജൂൺ 19 ന് ടെക്‌സസിലെ ജില്ലാകോടതിയിലാണ് പരാതി നൽകിയത്. ബിനോദ് ഹംപാപുർ, വാസുദേവ നായിക് എന്നിവർക്കെതിരെയാണ് പരാതി.

ഇന്ത്യക്കാരല്ലാത്ത മറ്റ് ജീവനക്കാരോട് വിവേചനപരമായി പെരുമാറിയെന്നാണ് ഇവർക്കെതിരെ നൽകിയ പരാതി. എറിക് ഗ്രീനിന് ജോലി നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്നും വംശീയ വിവേചനമാണ് ഇതിന് പിന്നിലെന്നും എറിക് ഗ്രീൻ ആരോപിക്കുന്നു.

NO COMMENTS