കടവന്ത്രയിലെ വീട്ടിൽ നിന്ന് ആനക്കൊമ്പും ചന്ദനമുട്ടിയും പിടികൂടി

elephant tusk found from kadavantra

വിൽപ്പനയ്ക്കായി സൂക്ഷിച്ച ആനക്കൊമ്പും ചന്ദനവും കടവന്ത്രയിലെ വീട്ടിൽ നിന്ന് പിടികൂടി. കൃഷ്ണമൃഗത്തിന്റെ കൊമ്പും അമ്പതോളം കുപ്പി വിദേശ മദ്യവും കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനിൽ മനീഷ് കുമാർ ഗുപ്ത (ബോബി ഗുപ്ത) യുടെ വീട്ടിൽ നിന്നാണ് വനം വകുപ്പും ഫഌിങ് സ്‌ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് ഇവ പിടിച്ചെടുത്തത്.

അങ്കമാലി സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ശശീന്ദ്രൻ’ എന്ന ആനയുടെ കൊമ്പാണ് വിൽക്കാൻ ശ്രമിച്ചത്. 2010ൽ ചെരിഞ്ഞ ആനയുടെ രണ്ടു കൊമ്പുകളാണ് കണ്ടെത്തിയത്. അനുമതിയില്ലാതെയാണ് ഗുപ്ത ഇതു കൈവശംവച്ചത്.

 

elephant tusk found from kadavantra

NO COMMENTS