നിഷാമിന്റെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഡിവിഷൻ ബഞ്ച് പിന്മാറി

Nisham court directs govt to submit report on Nizam mental state

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിഷാം ഹർജി നൽകിയത്. രണ്ടാമത്തെ ഡിവിഷൻ ബെഞ്ചാണ് ഹർജി കേൾക്കാതെ ഒഴിവാക്കുന്നത്.

ഇനി മറ്റൊരു ഡിവിഷൻ ബഞ്ചിന്റെ പരിഗണനക്ക് ഹർജി അടുത്ത ദിവസം കൈമാറും. ജസ്റ്റീസുമാരായ ആന്റണി ഡൊമിനിക്ക്, ദാമാ ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്ന് പിൻമാറിയത്.

2015 ജനുവരി 28ന് പുഴയ്ക്കൽ ടൗൺഷിപ്പിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയും, ടൗൺഷിപ്പിലെ താമസക്കാരനുമായിരുന്ന മുഹമ്മദ് നിഷാം തന്റെ ആഡംബര വാഹനമായ ഹമ്മർ ജീപ്പിടിപ്പിക്കുകയും മാരകമായി മർദ്ദിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ

NO COMMENTS