മത്സ്യവ്യാപാരികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

fish

ഇടുക്കിയില്‍ മത്സ്യവ്യാപാരികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. മത്സ്യത്തില്‍ കീടനാശിനി തളിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.  വിൽപന കേന്ദ്രത്തിലെ ജീവനകാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.  കീടനാശിനി സ്പ്രേ ചെയ്ത വണ്ണപ്പുറത്തെ മത്സ്യ സൂപ്പര്‍ മാര്‍ക്കറ്റിലെ കട ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കടപൂട്ടി സീല്‍ ചെയ്തിരുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ മുഴുവൻ മത്സ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി കഴിഞ്ഞു.

fish

NO COMMENTS