മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തം

farmers protest.1.

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ 3 പോലീസ് വാഹനങ്ങൾ കർഷകർ കത്തിച്ചു. ചിലർക്ക് പരിക്കേറ്റു. താനെ-ബദ്‌ലാപൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാർ റോഡിൽ ടയറുകൾ കത്തിച്ചു.

തങ്ങൾ തലമുറകളായി കൃഷി ചെയ്ത ഭൂമിയാണ് വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതെന്നാണ് കർഷകരുടെ വാദം. എന്നാൽ ഇത് പ്രതിരോധവകുപ്പിന്റെ ഭൂമിയാണെന്ന് സർക്കാർ. അതിനാൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും സർക്കാര് പറഞ്ഞു.

NO COMMENTS